ശബരിമലയിലെ ഡ്യൂട്ടിയ്‌ക്ക് കേരള പൊലീസിലെ വനിതകള്‍ സ്വമേധയ വന്നില്ലെങ്കില്‍….

lokhnath behra

ശബരിമലയിലെ ഡ്യൂട്ടിയ്‌ക്ക് കേരള പൊലീസിലെ വനിതകള്‍ സ്വമേധയ വന്നില്ലെങ്കില്‍ ഇതര സംസ്ഥാനത്തെ വനിതാ പൊലീസുകാരെ എത്തിക്കാനുള്ള സഹായം തേടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തം. ശബരിമലയിലേക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് വനിതാ പൊലീസിനെ നിയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഒക്ടോബറില്‍ തന്നെ വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മണ്ഡലകാലത്ത് 500 വനിതാ പൊലീസുകാരെ വിന്യസിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു.