മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മായുടെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തൽ

joseph marthoma

കേരളത്തിലെ പുരോഹിത സമൂഹത്തിനിടയില്‍ ലൈംഗിക പീഡന ആരോപണങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈദികര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് വെളിപ്പെടുത്തലുമായി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയിലാണ് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തൽ. ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ആവര്‍ത്തിച്ച്‌ കുറ്റം കാണിക്കുന്ന പുരോഹിതര്‍ക്കെതിരെ സഭ നടപടി എടുത്തിട്ടുണ്ടെന്നാണ്. സഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധം പുരോഹിതന്മാരുടെ കുടുംബ ബന്ധങ്ങളിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും സംഭവം കോടതി വരെ എത്തി നില്‍ക്കുന്നതായും ലേഖനത്തില്‍ വിവരിക്കുന്നു. ഇത്തരത്തിലുള്ള പുരോഹിതന്മാരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും തുറന്നെഴുതി . ഒക്ടോബര്‍ ലക്കത്തിലെ സഭാ താരകയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലേഖനം പുറത്ത് വന്നതിന് പിന്നാലെ ഇത് സമൂഹ മാധ്യമത്തിലുള്‍പ്പടെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.ഇത് മാര്‍ത്തോമ്മാ സഭയ്ക്കുള്ളിലെ വൈദികര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുണ്ടെന്നതിന്റെ തുറന്ന് പറച്ചിലാണോ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.