സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ ഹൈ​ക്കോ​ട​തി​യി​ൽ

attack

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു വി​ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി മുൻകൂർ ജാമ്യഹർജിയിൽ നാദിർഷാ ആരോപിച്ചു. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട്. എന്നാൽ കേസിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ജാമ്യഹർജിയിൽ നാദിർഷാ ആവശ്യപ്പെട്ടു. പ്രോ​സി​ക്യൂ​ഷ​നെ പി​ന്തു​ണ​യ്ക്കു​ന്ന തെ​റ്റാ​യ മൊ​ഴി​ക​ൾ പ​റ​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും നാ​ദി​ർ​ഷാ ഹ​ർ​ജി​യി​ൽ പറയുന്നു. അ​ടു​ത്ത​ദി​വ​സം​ത​ന്നെ ഹൈ​ക്കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണു സൂ​ച​ന. നെഞ്ചുവേദനയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നാദിർഷാ. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഈ ​മൊ​ഴി​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് ന​ട​ൻ ദി​ലീ​പി​നെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.