18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

girls caught

കർണാടകയിലെ കൊലാർ ജില്ലയിൽ 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടമ്മ എന്ന 45കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തുള്ള യുവാവുമായി മകൾ രാജേശ്വരി പ്രണയത്തിലായതും ഇതേത്തുടർന്ന് പഠനത്തിൽ പിന്നോട്ട് പോയതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഇരുമ്പു വടിക്ക് തലക്കടിച്ചാണ് രാജേശ്വരിയേ അമ്മ കൊലപ്പെടുത്തിയത്. പെൺകുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പ്രണയംമൂലം പെൺകുട്ടി പരീക്ഷയിൽ തോറ്റതാണ് തന്നെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അവർ വ്യക്തമാക്കിയാതായും പോലീസ് അറിയിച്ചു.