തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഇ​ല്യാ​ന ആ​ത്മ​ത്യ​യെ​ക്കു​റി​ച്ച്‌ ചിന്തിച്ചിരുന്നു

Ileana Dcruz

താ​ൻ ക​ട​ന്നു​പോ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഇ​ല്യാ​ന ഡി​ക്രൂ​സ്. ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് ഇ​ല്യാ​ന ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

ക​ടു​ത്ത വി​ഷാ​ദം ബാ​ധി​ച്ചി​രു​ന്ന ആ ​ദി​ന​ങ്ങ​ളി​ൽ ആ​ത്മ​ത്യ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു കൂ​ടു​ത​ൽ സ​മ​യ​വും ചി​ന്തി​ച്ച​ത്. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ച്ചി​രു​ന്ന നാ​ളു​ക​ളാ​യി​രു​ന്നു അ​ത്. സ്വ​ന്തം കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന​തി​നി​ട​യി​ൽ ശ​രീ​രം പ​ണി​മു​ട​ക്കി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി​യ​ത്. എ​ല്ലാ​വ​രാ​ലും സ്വീ​ക​രി​ക്ക​പ്പെ​ട​ണം എ​ന്ന​താ​യി​രു​ന്നു അ​ന്ന​ത്തെ എ​ന്‍റെ ആ​ഗ്ര​ഹം. വി​ഷാ​ദ രോ​ഗ​വു​മാ​യി പൊ​രു​തു​ന്ന​തി​നി​ട​യി​ൽ ഇ​ട​യ്ക്ക് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ലോ എ​ന്ന് വ​രെ ചി​ന്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​യം അം​ഗീ​ക​രി​ച്ച് തു​ട​ങ്ങി​യ​തോ​ടെ ഇ​തി​ൽ നി​ന്നും എ​നി​ക്ക് മു​ക്തിനേ​ടാ​ൻ ക​ഴി​ഞ്ഞു. വി​ഷാ​ദ രോ​ഗ​വു​മാ​യി പോ​രാ​ടാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് ശ​രി​ക്കും ആ​ത്മ​വി​ശ്വാ​സം തോ​ന്നി​യ​ത്. ശാ​രീ​രി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്ഥി​ര​ത ന​ഷ്ട​പ്പെ​ടു​ന്പോ​ഴാ​ണ് വി​ഷാ​ദം ബാ​ധി​ക്കു​ന്ന​ത്. ഇ​തി​ന് ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. ചി​കി​ത്സി​ക്കാ​തെ മാ​റു​മെ​ന്ന് വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. ശ​രീ​ര​ത്തി​ന് പ​രി​ക്ക് പ​റ്റി​യാ​ൽ ഡോ​ക്ട​ർ​മാ​രെ കാ​ണു​ന്ന​ത് പോ​ലെ ത​ന്നെ ഈ​ അ​വ​സ്ഥ​യി​ലും ചി​കി​ത്സ ന​ട​ത്ത​ണം. സ്വ​ന്തം വ്യ​ക്തി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള തി​രി​ച്ച​റി​വാ​ണ് ആ​ദ്യം ഉ​ണ്ടാ​വേ​ണ്ട​ത്. സ്വ​ന്തം പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും തി​രി​ച്ച​റി​യ​ണം. നെ​ഗ​റ്റീ​വ്സി​നെ അം​ഗീ​ക​രി​ച്ച് തു​ട​ങ്ങ​ണം. ദി​വ​സ​ങ്ങ​ളെ​ടു​ത്താ​ണ് ഞാ​ൻ ആ ​അ​വ​സ്ഥ​യി​ൽ നി​ന്നും ക​ര ക​യ​റി​യ​ത്- താ​രം പ​റ​യു​ന്നു.