“ഹര്‍ത്താലില്‍ സ്വകാര്യ ബസുകള്‍ കത്തിക്കുമെന്ന് പറഞ്ഞിട്ടില്ല” ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍

gitanandan

തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ കത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. അവകാശ നിഷേധത്തിനെതിരെ ദലിതര്‍ രംഗത്തിറങ്ങിയാല്‍ ഏതു നഗരവും കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുമെന്ന് ഓര്‍ക്കണമെന്നാണ് പറഞ്ഞത്.അത് ആലങ്കാരികമായി പറഞ്ഞതാണ്. അതിനപ്പുറം ഒന്നുമില്ല. അക്രമം സംഘടനയുടെ നിലപാടല്ല. ആ രീതി പിന്തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. ദലിതരുടെ അടിസ്ഥാന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജാതിയുടെ അടിസ്ഥാനത്തില്‍ ചിലര്‍ ഹര്‍ത്താലിനെതിരെ പ്രതികരിക്കുന്നത് ശരിയല്ലെന്നാണു സംഘടന ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.