ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടിത്തവും പൊട്ടിത്തെറിയും

മാഹുല്‍ ചെമ്ബൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടിത്തവും പൊട്ടിത്തെറിയും. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് അപകടം. 21 പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അഗ്‌നിശമന സേന സംഭവസ്ഥലത്തെത്തി തീയണയ്ച്ചു. അഗ്‌നിശമന സേനയുടെ എട്ട് വാഹനങ്ങളും രണ്ട് ഫോം ടെന്‍ഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാന്‍ എത്തി. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.