ചെ​ങ്ങ​ന്നൂ​രി​ന് സ​മീ​പം വെ​ണ്‍​മ​ണി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ, യു​വ​മോ​ര്‍​ച്ച സം​ഘ​ര്‍​ഷം; വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താ​ല്‍

rss dyfi fight

ചെ​ങ്ങ​ന്നൂ​രി​ന് സ​മീ​പം വെ​ണ്‍​മ​ണി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റു. 3 യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 2 ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ജി​ല്ലാ, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണു സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വെ​ണ്‍​മ​ണി​യി​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കാ​ന്‍ സി​പി​എ​മ്മും എ​ന്‍​എ​സ്‌എ​സ് ക​ര​യോ​ഗ സം​ര​ക്ഷ​ണ​സ​മി​തി​യും ആ​ഹ്വാ​നം ചെ​യ്തു.