കടമ്മിനിട്ടയിൽ നടന്നു വന്നിരുന്ന ജില്ലാ സബ് ജൂണിയർ വോളിബോൾ ചാമ്പിയൻ ഷിപ്പ് സമാപിച്ചു

പത്തനംതിട്ട: കടമ്മിനിട്ട ഗവണ്മെന്റ് ഹയർ സെക്കൻ ദ്ധറി സ്കൂൾ  സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സബ് ജൂണിയർ  വോളിബോൾ ചാമ്പിയൻഷിപ്പ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ അഞ്ജലി ഇലന്തൂർ െെ വ.എം.എ

ഇലന്തൂരിനെ ഒന്നിന് എതിരെ  മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി (സ്കോർ -25-23,17-25,25-20,25-22) സമാപന സമ്മേളന ഉദ്ഘാടനവും, ട്രോഫി  വിതരണവും  ജില്ലാ പഞ്ചായത്ത്‌  മെമ്പർ ജോർജ്  എബ്രഹാം നടത്തി.  ജോഷ്വാ മാത്യു അദ്ധ്യക്ഷതവഹിച്ചു.  കടമ്മനിട്ട കരുണാകരൻ, അനിൽ ചൈത്രം, അഷറഫ്. കെ, സുധീർ പി. എസ്, സോമരാജൻ  ടി. എൻ, മോഹന തോണികടവിൽ, ജോൺസൺ  കല്ലൂർ,  അലക്സ്‌ നെല്ലിക്കാലാ, റോബിൻ ജോൺസൺ തുടങ്ങിയവർ  പ്രസംഗിച്ചു.