Sunday, September 15, 2024
Homeപ്രാദേശികംഅടൂർ മണ്ഡലത്തിൽ മൂന്നു റോഡുകൾക്ക് 8.35 കോടി രൂപഅനുവദിച്ചു: ചിറ്റയം ഗോപകുമാർ എംഎൽഎ

അടൂർ മണ്ഡലത്തിൽ മൂന്നു റോഡുകൾക്ക് 8.35 കോടി രൂപഅനുവദിച്ചു: ചിറ്റയം ഗോപകുമാർ എംഎൽഎ

അടൂർ നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകൾക്ക് 8.35 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാർ എംഎൽഎ അറിയിച്ചു. ആനന്ദപ്പള്ളി -കൊടുമൺ റോഡിന് നാലു കോടി രൂപ, അടൂർ -മണ്ണടി റോഡിന് 3.75 കോടി രൂപ, ഏനാത്ത്- ഏഴംകുളം റോഡിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ എംഎൽഎ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡുകൾക്ക് തുക അനുവദിച്ചത്. ഇതിൽ മണ്ണടി റോഡിന് നേരത്തെ രണ്ടു കോടി രൂപ അനുവദിച്ച് നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കി നിർമ്മാണം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് 3.75 കോടി രൂപ അനുവദിച്ചത്. ഏനാത്ത്-ഏഴംകുളം പാതയുടെ നേരത്തെ നിർമ്മാണം പൂർത്തീകരിച്ച ഭാഗത്തിന്റെ ശേഷിക്കുന്ന റോഡ് പൂർത്തീകരിക്കുന്നതിനു വേണ്ടിയാണു 60 ലക്ഷം രൂപ അനുവദിച്ചത്. ആനന്ദപ്പള്ളി റോഡിന്റെ ദുരവസ്ഥ മനസിലാക്കി പ്രത്യേകമായ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാലു കോടി രൂപ ഇപ്പോൾ അനുവദിച്ചത്. ആനന്ദപള്ളി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആണ് ടാറിങ് നടത്തുക. അതോടൊപ്പം ഐറിഷ് ഡ്രെയിനേജ്, ഇന്റർലോക്ക്, പൈപ്പ് കൾവെർട്ട്, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണവും നടത്തും. അടൂർ-മണ്ണടി റോഡും ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ടാറിങ്. ഐറിഷ് ഡ്രെയിനേജ്, ഇന്റർലോക്ക്, രണ്ട് പൈപ്പ് കൾവെർട്ട്, റീട്ടെയിനിങ്ങ് വാൾ എന്നിവയും ഈ റോഡിനൊപ്പം നിർമ്മിക്കും. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയതായി ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments