മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ ഉയര്‍ത്തി

മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ ഉയര്‍ത്തി
ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മണിയാര്‍ ബാരേജിലെ അഞ്ചു ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ഇതു മൂലം കക്കാട്ടാറിലെ ജലനിരപ്പ് പരമാവധി 30 സെന്റിമീറ്റര്‍ താഴെ മാത്രം ഉയരും. ഈ സാഹചര്യത്തില്‍  കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും  മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും മറ്റുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.