എഫ് ബി കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയ്ക്കുമെതിരെ കേസെടുക്കാന്‍ പോലീസും

keralapolice

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയ്ക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് കമ്മീഷണറുടെ ഉത്തരവ്. GNPCയ്ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി എക്സൈസ് വകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദ റിപ്പോര്‍ട്ട്‌ പൊലീസിന് കൈമാറിയിരുന്നു. മദ്യത്തിനൊപ്പം കുട്ടികളെ ഒപ്പം നിര്‍ത്തിയുള്ള പോസ്റ്റുകള്‍, മത ചിഹ്നങ്ങളെ ചേര്‍ത്തുവെച്ചുള്ള മദ്യപാനം ഇവയാണ് ബാലാവകാശ നിയമം അനുസരിച്ച്‌ കേസെടുക്കാനുള്ള വകുപ്പായി ചൂണ്ടിക്കാണിക്കുന്നത്.