നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്; സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യാതിഥി

nehru trophy

പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് . നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. മേളയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാകും. സര്‍ക്കാരില്‍ നിന്നു പുതുതായി സാമ്പത്തിക സഹായം സ്വീകരിക്കാതെ തദ്ദേശീയമായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാകും മേളയുടെ സംഘാടനം.ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.