ഉ​രു​ള്‍​പൊ​ട്ട​ൽ മൂലം റി​സോ​ര്‍ട്ടി​ല്‍ കു​ടു​ങ്ങി​യ 52 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പെ​ടു​ത്തി

munnar resort

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് മൂ​ന്നാ​റി​ലെ പ്ലം ​ജൂ​ഡി റി​സോ​ര്‍​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. റി​സോ​ര്‍ ട്ടി​ല്‍ കു​ടു​ങ്ങി​യ 52 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യ​ത്. സൈ​ന്യ​വും അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ര്‍​ന്ന് റോ​ഡി​ല്‍​നി​ന്ന് മ​ണ്ണ് നീ​ക്കി അ​ഞ്ച് മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും താ​ഴെ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മൂ​ന്നാ​റി​ലെ കെ​റ്റി​ഡി​സി​യു​ടെ ടി​കൗ​ണ്ടി ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി.ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് റി​സോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ സ​ഞ്ചാ​രി​ക​ളെ ഇ​വി​ടെ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം റി​സോ​ര്‍​ട്ടി​നു സ​മീ​പം ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. ഇ​തോ​ടെ റി​സോ​ര്‍​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ക്കം താ​റു​മാ​റാ​യി. പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ശ​ബ്ദ​സ​ന്ദേ​ശം അ​യ​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു പാ​റ​ക്ക​ല്ലു​ക​ള്‍ ഇ​ള​കി വീ​ണ​തി​നെ തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ള്‍​ക്കു മു​മ്ബ് റി​സോ​ര്‍​ട്ടി​നു സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നി രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നെ​തി​രേ റി​സോ​ര്‍​ട്ട് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ക​ള​ക്ട​റു​ടെ ഉ ​ത്ത​ര​വ് ശ​രി​വ​ച്ചു. പി​ന്നീ​ട് ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ്ലം ​ജൂ​ഡി റി​സോ​ര്‍​ട്ട് തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.