തീയേറ്റര്‍ പീഡന കേസില്‍ പോലീസിന് വീഴ്ച്ച- ക്രൈംബ്രാഞ്ച്

theater rape

എടപ്പാള്‍ തീയേറ്റര്‍ പീഡന കേസില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച്. കേസില്‍ പീഡന വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. തുടക്കത്തില്‍ ചങ്ങരംകുളം പോലീസിന് സംഭവിച്ച വീഴ്ചകള്‍ക്ക് പുറമെ അന്വേഷണത്തിലെ വീഴ്ചകളും വിവാദത്തിലായിരുന്നു. തീയേറ്റര്‍ ഉടമയുടെയും മൂന്ന് ജീവനക്കാരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 18-നു നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം പോലീസില്‍ അറിയിക്കാന്‍ വൈകിയെന്ന കാരണം പറഞ്ഞ് തിയേറ്റര്‍ ഉടമയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത് വിവാദമായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ ഉടമയെ വിട്ടു.