തോ​രാ​തെ പെ​യ്യു​ന്ന മ​ഴ; കി​ഴ​ക്ക​ൻ മേ​ഖ​ല​കൾ ഭീ​ഷ​ണിയിൽ

heavy rainfall

മ​ഴ​യേ തു​ട​ർ​ന്ന് പമ്പ , അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്. പമ്പ ​ന​ദി ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. ഇ​ന്ന​ലെ കോ​ന്നി​യി​ൽ 60 മി​ല്ലി​മീ​റ്റ​റും അ​യി​രൂ​രി​ൽ 76.8 മി​ല്ലി​മീ​റ്റ​റു​മാ​ണ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. കി​ഴ​ക്ക​ൻ​ മേ​ഖ​ല​യി​ലെ കോ​സ് വേ​ക​ളി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി​യാ​യി​ട്ടു​ണ്ട്. ജ​ല​ വൈ​ദ്യു​തി പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. ഇ​തോ​ടെ സം​ഭ​ര​ണി​ക​ളി​ലേ​ക്ക് നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ നേ​ര​ത്തെ തു​റ​ന്നി​രു​ന്നു. മൂ​ഴി​യാ​റി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു. തോ​രാ​തെ പെ​യ്യു​ന്ന മ​ഴ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലും മ​ല​ വെ​ള്ള​പ്പാ​ച്ചി​ലി​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ട്. ആ​ദി​വാ​സി​ക്കു​ടി​ക​ളി​ല​ട​ക്കം ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. പ​ക​ർ​ച്ച​പ്പ​നി അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ തു​ട​രു​ന്ന​തും ഭീ​ഷ​ണി​യാ​ണ്. എ​ലി​പ്പ​നി അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മ​ഴ​ക്കാ​ല​ത്ത് വീ​ണ്ടും ഭീ​ഷ​ണി​യാ​കും. വെ​ള്ള​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത് എ​ലി​പ്പ​നി അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കാ​നി​ട​യാ​ക്കും. മ​ഴ തു​ട​ർ​ന്നാ​ൽ പമ്പ ​ന​ദി ക​ര​ക​വി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ട്. മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ക​ട​പു​ഴ​കി.