മഴയില്‍ പാസ്‌പോര്‍ട്ട് നഷ്‌ടമായവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കും: സുഷമാ സ്വരാജ്

sushama swaraj

കേരളത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച മഴയില്‍ പാസ്‌പോര്‍ട്ട് നഷ്‌ടമായവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ചിടങ്ങളില്‍ നിരവധി പേരുടെ വീടുകള്‍ നഷ്‌ടമായിട്ടുണ്ട്. കേരളത്തില്‍ വന്‍ നാശമാണ് പ്രളയം വിതച്ചത്. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് നഷ്‌ടപ്പെട്ടവര്‍ക്ക് പുതിയത് അനുവദിക്കുന്നത്. പുതിയ പാസ്‌പോര്‍ട്ട് വേണ്ടവര്‍ അതത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തെ സമീപിക്കണമെന്നും അവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.