Friday, April 26, 2024
HomeNationalഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി;ലോഞ്ചിംഗ് ചടങ്ങ് നിര്‍വ്വഹിച്ചു

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി;ലോഞ്ചിംഗ് ചടങ്ങ് നിര്‍വ്വഹിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബും ചേര്‍ന്ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങ് നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങുകള്‍ നടന്നത്.

508 കിലോമീറ്റര്‍ വേഗതയാണ് ബുള്ളറ്റ് ട്രെയിന് കണക്കാക്കുന്നത്. 2022-ഓടെ പ്രാവര്‍ത്തികമാകുന്ന പദ്ധതി ന്യൂഡല്‍ഹി മുതല്‍ ടോക്യോ വരെയുള്ള ദൂരപരിധിയിലാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിശക്തമായ ഇന്ത്യ ജപ്പാനും ശക്തമായ ജപ്പാന്‍ ഇന്ത്യക്കും ആവശ്യമാണെന്ന് സബര്‍മതി സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഷിന്‍സോ പറഞ്ഞു. ഇന്ത്യയില്‍ നിന്നും ജപ്പാന്‍വരെ നീളുന്ന പദ്ധതി ഇരു രാജ്യങ്ങള്‍ക്കുമിടയിലെ തൊഴില്‍ സാധ്യതകളെ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് ശേഷം ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. 15-ഓളം കരാറുകളാണ് ഇന്ത്യയും ജപ്പാനും തമ്മിലുണ്ടാക്കിയിരിക്കുന്നത്.

1.1 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 81ശതമാനത്തോളം ജപ്പാനില്‍ നിന്നുള്ള വായ്പ്പയിലൂടെയാണ് സമാഹരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments