മമ്മൂട്ടി നായകനായ പുള്ളിക്കാരന് സ്റ്റാറാ എന്ന സിനിമ സെറ്റില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ നടി അര്‍ച്ചന പദ്മിനിയുടെ വാക്കുകള്‍ സത്യമെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. ചിത്രത്തിന്റെ സെറ്റില്‍വച്ച് ഷെറിന് സ്റ്റാന്‍ലിക്ക് അബദ്ധം പറ്റിയിട്ടുണ്ടെന്ന് ബാദുഷ പ്രതികരിച്ചു. പുള്ളിക്കാരന് സ്റ്റാറായില്‍ ബാദുഷയുടെ അസിസ്റ്റന്റായിരുന്നു ഷെറിന്.പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ തനിക്ക് മോശം അനുഭവം ഉണ്ടായെന്നും തുടര്‍ന്ന് ബി.ഉണ്ണിക്കൃഷ്ണന് പരാതി നല്‍കിയിട്ടും ഫെഫ്ക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അര്‍ച്ചന കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. കത്തു മുഖേനയും നേരിട്ടും ഫെഫ്ക നേതൃത്വത്തിനു പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സംവിധായകന് ബി.ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം. അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധകള്ളമാണെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്ക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരനുഭവം വെളിപ്പെടുത്തിയ നടി അര്‍ച്ചന പദ്മിനിയുടെ വാക്കുകള്‍ സത്യമെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്
RELATED ARTICLES