കോഴിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പതിനാലുകാരൻ അറസ്റ്റിൽ

hen

കോഴിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് ശേഷം കൊലപ്പെടുത്തിയ കേസില്‍ 14 വയസ്സുകാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഹഫീസാബാദിലാണ് വ്യത്യസ്ഥമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഹഫീസാബാദിലെ ജലാപൂര്‍ സ്വദേശിയായ മന്‍സാബ് അലിയാണ് തന്റെ അയല്‍ക്കാരനായ 14 വയസ്സുകാരന്‍ അന്‍സാര്‍ ഹുസൈന്‍ പിടക്കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് നവംബര്‍ 11 ന് പൊലീസ് സ്റ്റേഷനെ സമീപിച്ചത്. ഹുസൈന്‍ കോഴിയെ മോഷ്ടിച്ചതിന് ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായും അതിന് ശേഷം കൊലപ്പെടുത്തിയതായും മന്‍സാബ് ആരോപിച്ചു. ഹുസൈന്‍ കോഴിയെ പീഡിപ്പിക്കുന്നതിന് ഇദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ സാക്ഷികളുമാണ്. മന്‍സാബിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്‍സാര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു. പീഡനം സ്ഥിരീകരിക്കാനായി മരിച്ച കോഴിയുടെ മൃതദേഹത്തെ വൈദ്യ പരിശോധനയ്ക്ക് അയച്ചു. കൂടുതല്‍ നടപടികള്‍ക്കായി വൈദ്യ പരിശോധനയുടെ ഫലം വരാന്‍ കാത്തിരിക്കുകയാണ് പൊലീസ് അധികാരികള്‍. അതിനിടെ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. പ്രതി കടുത്ത ലൈംഗികപ്രശ്നത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.