ബെംഗളൂരു എഫ് സിയുടെ നീല പെട്ടിയുടെ രഹസ്യം പുറത്തായി

Capture

അവസാനം ബെംഗളൂരു എഫ് സിയുടെ നീല പെട്ടിയുടെ അകത്ത് എന്തെന്ന് വ്യക്തമായി. അവസാന മൂന്ന് ദിവസമായി ബെംഗളൂരു എഫ് സി സാമൂഹിക മാധ്യമങ്ങള്‍ വഴി ഒരു പെട്ടിയുടെ ചിത്രം പങ്കുവെച്ച്‌ അതിനകത്ത് എന്താണ് എന്ന് പറയാതിരിക്കുകയായിരുന്നു. പലരും പല പ്രവചനകളും നടത്തിയെങ്കിലും ബെംഗളൂരു ആ രഹസ്യം പുറത്ത് വിടാതിരിക്കുകയായിരുന്നു. ആ പെട്ടിയിലെ രഹസ്യം ബെംഗളൂരു എഫ് സിയുടെ പുതിയ കിറ്റ് ആണെന്ന് ഇപ്പോള്‍ വ്യക്തമായി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സിയാണ് രണ്ട് ദിവസമായി ബെംഗളൂരു ആരാധകരെ ആകാംക്ഷയിലാക്കിയ രഹസ്യം. നീലയും ചുവപ്പും നിറത്തിലുള്ള കിറ്റാണ് ഇത്തവണ ബെംഗളൂരു എഫ് സി ഒരുക്കുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, യുവതാരം ഉദാന്ത സിംഗ് തുടങ്ങിയവര്‍ പുതിയ ജേഴ്സിയില്‍ ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് പെട്ടി തുറക്കാതെ തന്നെ രഹസ്യം പരസ്യമായത്.