Tuesday, March 19, 2024
HomeNationalകുട്ടികള്‍ ഓണ്‍ലൈനില്‍ കാണുന്നത് എന്ത് ?മറുപടിയുമായി കാസ്പര്‍സ്‌കീ

കുട്ടികള്‍ ഓണ്‍ലൈനില്‍ കാണുന്നത് എന്ത് ?മറുപടിയുമായി കാസ്പര്‍സ്‌കീ

ഇന്ത്യയിലെ കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതലും കാണുന്നത് ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനങ്ങള്‍ വഴിയുള്ള സിനിമകളും ടെലിവിഷന്‍ പരിപാടികളുമാണെന്ന് പഠനം. ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനുമിടയില്‍ 60,000 ഇന്ത്യന്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലിനെ കുറിച്ച്‌ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാസ്പര്‍സ്‌കീയുടെ പാരന്റല്‍ കണ്‍ട്രോള്‍ സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു പഠനം. 0.19 ശതമാനം കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനുമാണ് തിരഞ്ഞത്. 2.81 ശതമാനം പേര്‍ അഡല്‍ട്ട് ഉള്ളടക്കങ്ങള്‍ക്കും 3.06 ശതമാനം പേര്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും, 6.26 ശതമാനം പേര്‍ വാര്‍ത്താ മാധ്യമങ്ങളും 13.80 ശതമാനം കുട്ടികള്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും 40.68 ശതമാനം കുട്ടികളും സ്ട്രീമിങ് സംവിധാനങ്ങളുമാണ് തിരഞ്ഞത്. അതേസമയം കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ നിരീക്ഷിക്കണം എന്ന് സൈബര്‍ സുരക്ഷാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments