അപൂർവ വൈറസ്​ പനി​:വിദഗ്​ധ സംഘം പരിശോധന പൂർത്തിയാക്കി

ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേയും അലവന്‍സുകളും

കോഴിക്കോട്​ അപൂർവ വൈറസ്​ പനി ബാധിച്ച്​ കുടുംബത്തി​െല മൂന്നു പേർ മരിച്ച സംഭവത്തിൽ വിദഗ്​ധ സംഘം പരിശോധന പൂർത്തിയാക്കി. മണിപ്പാൽ കസ്​തൂർബ മെഡിക്കൽ കോളജിലെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട്​ വിഭാഗം മേധാവി ഡോ. അരുൺ കുമാറി​​​​െൻറ നേതൃത്വത്തിലുള്ള വിദഗ്​ധ സംഘമാണ്​ പരിശോധന നടത്തിയത്​. പരിശോധനയു​െട ആദ്യ ഫലം നാളെ ലഭിക്കും. കേന്ദ്രത്തിനും ഇത്​ സംബന്ധിച്ച റിപ്പോർട്ട്​ കൈമാറും. അപൂർവ വൈറസ്​ രോഗത്തി​​​​െൻറ പശ്​ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. രോഗം ബാധിച്ച്​ മരിച്ചവരുടെ രക്​ത-സ്രവ സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഇതി​​​​െൻറ ഫലവും നാളെ ലഭിക്കുമെന്നാണ്​ കരുതുന്നത്​. 30 ഒാളം കുടുംബങ്ങൾ പ്രദേശത്തു നിന്ന്​ മാറിത്താമസിച്ചിട്ടുണ്ട്​. വ​ള​ച്ചു​കെ​ട്ടി​യി​ൽ മൂ​സ​യു​ടെ മ​ക്ക​ളാ​യ സാ​ബി​ത്ത് (23), സ്വാ​ലി​ഹ് (26), ഇവരുടെ പി​തൃ​സ​ഹോ​ദ​രൻ​ വ​ള​ച്ചു​കെ​ട്ടി​യി​ൽ  മൊ​യ്തീ​ൻ ഹാ​ജി​യു​ടെ ഭാ​ര്യ ക​ണ്ടോ​ത്ത് മ​റി​യം(51) എന്നിവരാണ്​ ര​ണ്ടാ​ഴ്​​ച​ക്കി​ടെ മരിച്ചത്​.  മൂ​സ​യും സ്വാ​ലി​ഹി​​​​െൻറ ഭാ​ര്യ ആ​ത്തി​ഫ​യും ഇ​തേ രോ​ഗം ബാ​ധി​ച്ച്​  ചി​കി​ത്സ​യി​ലാ​ണ്. മൂ​സ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ആ​ത്തി​ഫ​യെ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തി​നി​ടെ, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ നൗ​ഷാ​ദ്, സാ​ബി​ത്തി​നെ പ​രി​ച​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ജ​നി എ​ന്നി​വ​രെ പ​നി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്​. പ്രദേശത്ത്​ അഞ്ചു പേർക്കുകൂടി ​​ൈവറസ്​ പനി ബാധിച്ചിട്ടുണ്ടെന്നാണ്​ സൂചന. 25 ഒാളം പേർ നിരീക്ഷണത്തിലാണ്​.