സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച അടച്ചിടും

petrol pump

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.പമ്പുകൾക്ക് സംരക്ഷണം നൽകണമെന്ന ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ്‌ തീരുമാനം.പുലർച്ചെ ആറ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകൾ അടച്ചിടുക. പെട്രോൾ പമ്പുകളിൽ രാത്രി-പകൽ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.