ശ്രീജിത്ത്​​ കസ്​റ്റഡി മരണം; പ്രതിയായ മുൻ എസ്​.​ഐക്കെതിരെ മജിസ്​ട്രേറ്റിന്റെ മൊഴി

sreejith

ശ്രീജിത്ത്​​ കസ്​റ്റഡിയില്‍ മരിക്കാനിടയായ കേസില്‍ പ്രതിയായ വരാപ്പുഴ മുന്‍ എസ്​.​ഐ ദീപക്​ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രതികളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്​ഥനാണെന്ന്​ മജിസ്​ട്രേറ്റിന്റെ മൊഴി. ശ്രീജിത്ത്​​ ഉള്‍പ്പെടെ പ്രതികളെ അറസ്​റ്റ്​ ചെയ്​ത ഏപ്രില്‍ ഏഴിന്​ വൈകീട്ടുതന്നെ മജിസ്​ട്രേറ്റി​ന്റെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്ന എസ്​.ഐയുടെ പരാതിയുമായി ബന്ധ​പ്പെട്ട്​ ഹൈകോടതിയില്‍ നല്‍കിയ മൊഴിയിലാണ്​ പറവൂര്‍ മജിസ്​ട്രേറ്റായിരുന്ന സ്​മിത ഇക്കാര്യം വ്യക്​തമാക്കിയത്​. ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിച്ച്‌​ പ്രതികളെ അറസ്​റ്റ്​ ചെയ്​ത്​ അവര്‍ക്കുനേരെ അതിക്രമം നടത്തുന്നത്​ പതിവാക്കിയയാളാണ്​ ഇൗ എസ്​.ഐ. ഇതിനെതിരെ താന്‍ ശക്​തമായ മുന്നറിയിപ്പുകള്‍​ നല്‍കിയിട്ടുണ്ട്​. ഹൈകോടതി ഉത്തരവ്​ ലംഘിച്ച്‌​ ഒരു പ്രതിയെ അറസ്​റ്റ്​ ചെയ്​ത്​ രാത്രി വീട്ടിലെത്തിച്ച്‌ ജാമ്യം നല്‍കാന്‍ പറ്റാത്ത അവസ്​ഥയില്‍ റിമാന്‍ഡ്​ ചെയ്യിച്ചിട്ടുണ്ട്​. ശാരീരികമായി ആക്രമിക്കരുതെന്ന്​ വ്യക്​തമാക്കി പൊലീസ്​ കസ്​റ്റഡിയില്‍ വിട്ട പ്രതിയെ മര്‍ദിച്ച്‌​ ഹാജരാക്കിയ സംഭവവുമുണ്ട്​. ​പ്രതികളെ ശാരീരികമായി പീഡിപ്പിക്കുകയും നിരന്തരം പ്രശ്​നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്​ പ്രതിയായ എസ്​.ഐയുടെ അടിസ്​ഥാന സ്വഭാവമാണെന്നും മൊഴിയില്‍ പറയുന്നു. പ്രതികളെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി ലഭിക്കാതിരുന്നത്​ കാരണം തിരിച്ചയ​െച്ചന്ന്​ പറയുന്നത്​ കളവാണ്​. പ്രതികളെ ഹാജരാക്കാന്‍ സമയം ചോദിച്ചെങ്കിലും അവരെ ഹാജരാക്കിയിരുന്നില്ല. അ​വരെ താന്‍ കണ്ടിട്ടുമില്ല. എട്ടിന്​ രാവിലെ എ​​േട്ടകാലോടെ 24 മണിക്കൂറിനകം 9​ പ്രതികളെയും ഹാജരാക്കി റി​മാന്‍ഡ്​ ചെയ്​​െതന്ന്​ പൊലീസ്​തന്നെ പറയുന്നുണ്ട്​. വയറുവേദനയായതിനാല്‍ 12ാം പ്രതിയായ ശ്രീജിത്തിനെ ഹാജരാക്കുന്നില്ല എന്ന്​ അറിയിക്കുകയും ചെയ്​തു. ശ്രീജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ മാത്രമാണ്​ കസ്​റ്റഡിയിലെ അക്രമത്തെക്കുറിച്ച്‌​ വിവരം കിട്ടുന്നത്​. ഇക്കാര്യം റിമാന്‍ഡ്​ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്​ടര്‍ക്ക്​ സമന്‍സ്​ അയക്കുകയും കേസ്​ ഏപ്രില്‍ 12േലക്ക്​ മാറ്റുകയും ചെയ്​തു. അപ്പോള്‍തന്നെ ആശുപത്രിയിലെത്തി ഡോക്​ടറുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എറണാകുളം സി.ജെ.എമ്മിനോട്​ അതത്​ സമയങ്ങളില്‍ ചോദിച്ചിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്​. മജിസ്​ട്രേറ്റി​ന്റെ വിശദീകരണത്തി​ന്റെ അടിസ്​ഥാനത്തില്‍ അവര്‍ക്കെതിരെ നടപടി വേണ്ടെന്ന നിലപാട്​ ഹൈകോടതി സ്വീകരിച്ചിരുന്നു. ശ്രീജിത്ത്​​ കസ്​റ്റഡിയില്‍ മരിക്കാനിടയായ കേസില്‍ പ്രതിയായ വരാപ്പുഴ മുന്‍ എസ്​.ഐ ദീപക്​ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രതികളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്​ഥനാണെന്ന്​ മജിസ്​ട്രേറ്റി​ന്റെ മൊഴി. ശ്രീജിത്ത്​​ ഉള്‍പ്പെടെ പ്രതികളെ അറസ്​റ്റ്​ ചെയ്​ത ഏപ്രില്‍ ഏഴിന്​ വൈകീട്ടുതന്നെ മജിസ്​ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്ന എസ്​.​ഐയുടെ പരാതിയുമായി ബന്ധ​പ്പെട്ട്​ ഹൈകോടതിയില്‍ നല്‍കിയ മൊഴിയിലാണ്​ പറവൂര്‍ മജിസ്​ട്രേറ്റായിരുന്ന സ്​മിത ഇക്കാര്യം വ്യക്​തമാക്കിയത്​.ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിച്ച്‌​ പ്രതികളെ അറസ്​റ്റ്​ ചെയ്​ത്​ അവര്‍ക്കുനേരെ അതിക്രമം നടത്തുന്നത്​ പതിവാക്കിയയാളാണ്​ ഇൗ എസ്​.ഐ. ഇതിനെതിരെ താന്‍ ശക്​തമായ മുന്നറിയിപ്പുകള്‍​ നല്‍കിയിട്ടുണ്ട്​. ഹൈകോടതി ഉത്തരവ്​ ലംഘിച്ച്‌​ ഒരു പ്രതിയെ അറസ്​റ്റ്​ ചെയ്​ത്​ രാത്രി വീട്ടിലെത്തിച്ച്‌ ജാമ്യം നല്‍കാന്‍ പറ്റാത്ത അവസ്​ഥയില്‍ റിമാന്‍ഡ്​ ചെയ്യിച്ചിട്ടുണ്ട്​. ശാരീരികമായി ആക്രമിക്കരുതെന്ന്​ വ്യക്​തമാക്കി പൊലീസ്​ കസ്​റ്റഡിയില്‍ വിട്ട പ്രതിയെ മര്‍ദിച്ച്‌​ ഹാജരാക്കിയ സംഭവവുമുണ്ട്​. ​പ്രതികളെ ശാരീരികമായി പീഡിപ്പിക്കുകയും നിരന്തരം പ്രശ്​നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്​ പ്രതിയായ എസ്​.ഐയുടെ അടിസ്​ഥാന സ്വഭാവമാണെന്നും മൊഴിയില്‍ പറയുന്നു. പ്രതികളെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി ലഭിക്കാതിരുന്നത്​ കാരണം തിരിച്ചയ​െച്ചന്ന്​ പറയുന്നത്​ കളവാണ്​. പ്രതികളെ ഹാജരാക്കാന്‍ സമയം ചോദിച്ചെങ്കിലും അവരെ ഹാജരാക്കിയിരുന്നില്ല. അ​വരെ താന്‍ കണ്ടിട്ടുമില്ല. എട്ടിന്​ രാവിലെ എ​​േട്ടകാലോടെ 24 മണിക്കൂറിനകം ഒമ്ബത്​ പ്രതികളെയും ഹാജരാക്കി റി​മാന്‍ഡ്​ ചെയ്​​െതന്ന്​ പൊലീസ്​തന്നെ പറയുന്നുണ്ട്​. വയറുവേദനയായതിനാല്‍ 12ാം പ്രതിയായ ശ്രീജിത്തിനെ ഹാജരാക്കുന്നില്ല എന്ന്​ അറിയിക്കുകയും ചെയ്​തു. ശ്രീജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ മാത്രമാണ്​ കസ്​റ്റഡിയിലെ അക്രമത്തെക്കുറിച്ച്‌​ വിവരം കിട്ടുന്നത്​. ഇക്കാര്യം റിമാന്‍ഡ്​ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്​ടര്‍ക്ക്​ സമന്‍സ്​ അയക്കുകയും കേസ്​ ഏപ്രില്‍ 12േലക്ക്​ മാറ്റുകയും ചെയ്​തു. അപ്പോള്‍തന്നെ ആശുപത്രിയിലെത്തി ഡോക്​ടറുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എറണാകുളം സി.ജെ.എമ്മിനോട്​ അതത്​ സമയങ്ങളില്‍ ചോദിച്ചിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്​. മജിസ്​ട്രേറ്റിന്റെ വിശദീകരണത്തി​ന്റെ അടിസ്​ഥാനത്തില്‍ അവര്‍ക്കെതിരെ നടപടി വേണ്ടെന്ന നിലപാട്​ ഹൈകോടതി സ്വീകരിച്ചിരുന്നു.