പോലീസ് കണ്‍ട്രോള്‍ റൂം എഎസ്‌ഐയുടെ മകൻ മുങ്ങി മരിച്ചു

unburried dead

സ്‌കൂള്‍ വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. കോട്ടയം പോലീസ് കണ്‍ട്രോള്‍ റൂം എഎസ്‌ഐ നട്ടാശേരി പുത്തേട്ട് അന്പലക്കുന്നേല്‍ രാജേഷിന്റെ മകന്‍ ഋഷികേശാണ് (15) മരിച്ചത്. നട്ടാശേരി വിദ്യാധിരാജാ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഋഷികേശ്. ബുധനാഴ്ച വൈകിട്ട് നാലിനു മീനച്ചിലാറ്റില്‍ സൂര്യകാലടിയ്ക്കു സമീപം മാധവകടവിലാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളി കഴിഞ്ഞു കാലും കൈയും കഴുകുന്നതിനിടെ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്‌നിശമന സേനയുടെ നേതൃത്വത്തിലുള്ള മുങ്ങല്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ഒരു മണിക്കൂറിലേറെ നേരം നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.