‘അങ്കമാലിയിലെ മാങ്ങാകറി’ യുമായി അരിസ്‌റ്റോ സുരേഷ് (video)

aristo suresh


ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലെ ‘മുത്തേ പൊന്നെ പിണങ്ങല്ലെ’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാള സിനിമ പ്രമികളുടെ മനസ്സില്‍ തന്റേതായ ഇടം നേടിയ അരിസ്‌റ്റോ സുരേഷിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ഇത്തവണ ‘അങ്കമാലിയിലെ മാങ്ങാകറിയുടെ’ പ്രത്യേകതകള്‍ വര്‍ണ്ണിച്ചാണ് അരിസ്‌റ്റോ പ്രക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. നവാഗതനായ മനോജ് വര്‍ഗ്ഗീസ് പാറേക്കാട്ടില്‍ കഥയും സംവിധാനവും ചെയ്യുന്ന ക്യൂബന്‍ കോളനി എന്ന ചിത്രത്തിന് വേണ്ടിയാണ് അരിസ്‌റ്റോ സുരേഷിന്റെ നാടന്‍ താളത്തിലുള്ള ഈ മനോഹര ഗാനം. ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. അലോഷ്യാ കാവുമ്പൊറത്ത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.