Friday, April 26, 2024
HomeNationalസൂപ്പർ താരം വിശാലി​​ന്റെ വീട്ടിൽ റെയ്​ഡ്

സൂപ്പർ താരം വിശാലി​​ന്റെ വീട്ടിൽ റെയ്​ഡ്

ബി.ജെ.പി ദേശീയ സെക്രട്ടറി  എച്ച്​. രാജക്കെതിരെ വിമർശനമുന്നയിച്ച സൂപ്പർ താരം വിശാലി​​ന്റെ ചെന്നൈ വടപളനിയിലെ നിർമാണ  കമ്പനിയിലും വീട്ടിലും ജി.എസ്​.ടി ഇൻറലിജൻസ്​ വിഭാഗത്തി​​ന്റെ റെയ്​ഡ്​. തിങ്കളാഴ്​ച ഉച്ചയ്​ക്ക്​ രണ്ട്​ മണിക്കാണ്​ റെയ്​ഡ്​ ആരംഭിച്ചത്​. ജി.എസ്​.ടി അടയ്​ക്കുന്നതിൽ വിശാലിന്റെ സിനിമ നിർമാണ കമ്പനി പിഴവ്​ വരുത്തിയിട്ടുണ്ടോ എന്ന്​ പരിശോധിക്കുന്നതിനാണ്​റെയ്​ഡ്​ എന്നാണ്​  ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തമിഴ്​ നടികർ സംഘത്തി​​ന്റെ സെ​ക്രട്ടറിയും തമിഴ്​നാട്​ ഫിലിം ​പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്റെ പ്രസിഡൻറും കൂടിയാണ്​ വിശാൽ 2013ലാണ്​ ‘വിശാൽ ഫിലിം ഫാക്​ടറി’ സ്​ഥാപിച്ചത്​. വിജയ്​ നായകനായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘മെർസൽ’ ചിത്രത്തിൽ ജി.എസ്​.ടിയെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിനെതിരെയും ബി.ജെ.പി നേതാവ്​ എച്ച്​. രാജ ഒാൺലൈനിലൂടെ മെർസലിന്റെ വ്യാജപതിപ്പ്​ കണ്ടതിനെതിരെയും കഴിഞ്ഞ ദിവസം വിശാൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. രാജയുടെ നടപടി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക്​  പ്രോത്സാഹനമാണ്​ നൽകുന്നതെന്നും വിശാൽ ആരോപിച്ചിരുന്നു.

ഏഴ്​ ശതമാനം ജി.എസ്​.ടിയുള്ള സിംഗപ്പൂരിൽ ജനങ്ങൾക്ക്​ സൗജന്യ ചികിത്സ ലഭ്യമാക്കു​മ്പോൾ 28 ശതമാനം ജി.എസ്​.ടി നൽകുന്ന ഇന്ത്യയിൽ ചികിത്സ പണംകൊടുത്തു വാങ്ങേണ്ടിവരുന്നുവെന്ന നായക​ൻറെ ഡയലോഗാണ്​ ‘മെർസൽ’ സിനിമയെ  വിവാദത്തിലാക്കിയത്​. ഇതിനെതിരെ രംഗത്തുവന്ന എച്​. രാജ താൻ തിയറ്ററിൽ​ പോയല്ല ഒാൺലൈനിലൂടെയാണ്​ കണ്ടത്​ എന്നു പറഞ്ഞിരുന്നു. ബി.ജെ.പി.നേതാവി​ന്റെ നടപടി കുറ്റകരമാണെന്നും സിനിമകളുടെ വ്യാജ പതിപ്പിറക്കുന്നവർക്ക്​ സഹായകമാണെന്നും വിശാൽ ആരോപിച്ചിരുന്നു. തുടർന്ന്​ താൻ സിനിമ മുഴുവനായി ഒാൺലൈനിലൂടെ കണ്ടിട്ടില്ലെന്നും വിവാദ ഭാഗങ്ങൾ മൊബൈൽ​ ഫോണിൽ കാണുകയായിരുന്നുവെന്നും വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ബി.ജെ.പി തമിഴ്​നാട്​ പ്രസിഡൻറ്​ തമി​ഴിസൈ സൗന്ദരാജനും കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്​ണനും ‘മെർസലി’നെരൊയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. വിശാലിന്റെ വിമർശനം ഉയർന്നതി​ന്റെ അടുത്ത ദിവസം  തന്നെ  നടന്ന റെയ്​ഡിനെ ഗൗരവമായാണ്​ തമിഴ്​ ചലച്ചിത്ര വൃത്തങ്ങൾ കാണുന്നത്​.  സ്വാഭാവികമായ നടപടിയായി റെയ്​ഡിനെ കാണാൻ കഴിയില്ലെന്നും പകപോക്കലാണ്​  റെയ്​ഡിനു പിന്നിലെന്നുമാണ്​ സിനിമ തമിഴ്​ സിനിമ വൃത്തങ്ങൾ ആരോപിക്കുന്നത്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments