Friday, April 26, 2024
HomeNationalയഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ശബരിമല വിഷയത്തില്‍ പുനഃ പരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നും യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്നും വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണ്. അത്തരക്കാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സര്‍ക്കാറിനില്ലെന്നും അദദ്ദേഹം പറഞ്ഞു.

വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതിയെന്നും പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്ത്രീകള്‍ പോവാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments