ത്രിരാജ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര തിരിച്ചു

modi

ത്രിരാജ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര തിരിച്ചു. അമേരിക്കന്‍, പോര്‍ച്ചുഗല്‍, നെതര്‍ലെന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.

പോര്‍ച്ചുഗല്ലിലാണ് അദ്ദേഹം ആദ്യം എത്തുക. തുടര്‍ന്ന് രണ്ട ദിവസങ്ങള്‍ അദ്ദേഹം യുഎസിലുണ്ടാകും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് തന്റെ യുഎസ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ട്വിറ്റില്‍ കുറിച്ചു. മറ്റന്നാളാണ് അമേരിക്കന്‍ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്.

ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അഫ്ഗാനില്‍ സ്ഥിതി എന്നീ വിഷയത്തില്‍ ചര്‍ച്ച നടത്തും. അമേരിക്കയില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ മുന്നോട്ടുപോകാനുള്ള ദീര്‍ഘകാല വിഷന്‍ ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-യു.എസ് ബന്ധം ശക്തമാകുന്നത് ലോകത്തിനും ഇന്ത്യക്കും ഗുണം ചെയ്യും.

നേരത്തെ ട്രംപുമായി മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നു. പൊതു വിഷയങ്ങളില്‍ പരസ്പര സഹകരണം ഉണ്ടാകുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണംചെയ്യുമെന്നും മോഡി പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ ചരിത്ര വിജയത്തില്‍ അഭിനന്ദിക്കുന്നതിനാണ് അവസാനമായി പ്രധാനമന്ത്രിയെ വിളിച്ചത്. പ്രധാനമന്ത്രിക്ക് പുറമ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും യുഎസ് വിദേശകാര്യസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായും ചര്‍ച്ച നടത്തും.