Friday, April 26, 2024
HomeNationalഅ​ശ്ലീ​ല കാ​ര്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന ബില്ല് അംഗീകരിച്ചു

അ​ശ്ലീ​ല കാ​ര്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന ബില്ല് അംഗീകരിച്ചു

അ​ശ്ലീ​ല കാ​ര്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള​ള ക​ര​ട് ബി​ല്ലി​നാ​ണ് ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 292-ാം വ​കു​പ്പ് ഭേ​ദ​ഗ​തി ചെ​യ്ത് 292-എ ​എ​ന്ന വ​കു​പ്പ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള​ള ഭേ​ദ​ഗ​തി​യാ​ണ് ക​ര​ട് ബി​ല്ലി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ന​നു​സൃ​ത​മാ​യ മാ​റ്റം ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലും വ​രു​ത്തും.അ​ശ്ലീ​ല ഉ​ള​ള​ട​ക്കം പ്ര​സീ​ദ്ധീ​ക​രി​ച്ച് ന​ട​ത്തു​ന്ന ബ്ലാ​ക്ക്മെ​യി​ലിം​ഗ് ത​ട​യു​ന്ന​തി​ന് ഐ​പി​സി​യി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പൊ​തു​താ​ല്പ​ര്യ​ഹ​ർ​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് 2009 ഓ​ഗ​സ്റ്റി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി കേ​ര​ള സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.ത​മി​ഴ്നാ​ടും ഒ​ഡി​ഷ​യും ഇ​ത്ത​ര​ത്തി​ലു​ള​ള നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. അ​ശ്ലീ​ല പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഐ​പി​സി​യി​ൽ നി​ല​വി​ൽ വ്യ​വ​സ്ഥ​ക​ളു​ണ്ട്. എ​ന്നാ​ൽ ബ്ലാ​ക്ക്മെ​യി​ലിം​ഗി​നു ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തു ത​ട​യാ​ൻ നി​ല​വി​ലു​ള​ള വ്യ​വ​സ്ഥ​ക​ൾ പ​ര്യാ​പ്ത​മ​ല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments