ഭര്‍ത്താവിന്റെ പണവുമായി ട്രാൻസ്‍ജിൻഡറിനൊപ്പം നാടുവിട്ട യോഗിത; അന്വേഷണം വ്യാപിപ്പിച്ചു

police

കാഞ്ഞങ്ങാട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയായ ഭര്‍ത്താവിന്റെ പണവും, സ്വര്‍ണവുമായി നാടുവിട്ട യോഗിത കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി പോലീസ്. ഇരുപത്തെട്ടുകാരനായ ട്രാന്‍സ്‌ജെന്‍ഡര്‍ ജംഷാദിനൊപ്പമാണ് യോഗിത നാടുവിട്ടതെന്നാണ് പോലീസ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന തമ്പുരാട്ടി ഫിനാന്‍സിന്റെ ഉടമ സന്തോഷ് കുമാറിന്റെ ഭാര്യയാണ് മുപ്പത്തിനാലുകാരിയായ യോഗിത. കഴിഞ്ഞ ദിവസം വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയും, 12 പവനുമായി ഇവര്‍ നാടുവിട്ടതിനെ തുടര്‍ന്ന് സന്തോഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പത്തുവയസുള്ള മകളെ വീട്ടില്‍ തനിച്ചാക്കിയ ശേഷമാണ് ഇവര്‍ കാമുകനുമായി ഒളിച്ചോടിയത്. രാവിലെ മുതല്‍ വൈകിട്ട് വരെ ധനകാര്യ സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന യോഗിത സംഭവ ദിവസം ഉച്ചയ്ക്ക് തന്നെ കടയില്‍ നിന്നും വീട്ടിലേക്ക് പോയിരുന്നു. ഡോക്ടറെ കാണാന്‍ പോവുകയാണെന്നായിരുന്നു യോഗിത ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. രാത്രി ഏറെ വൈകിയിട്ടും ഇവര്‍ തിരികെ എത്താതെയായപ്പോള്‍ സന്തോഷ് ഫോണില്‍ പലകുറി വിളിച്ച്‌ നോക്കി. എന്നാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. തുടര്‍ന്ന് യോഗിതയുടെ സ്വന്തം വീട്ടിലേക്ക് വിളിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്ന് മറുപടി ലഭിച്ചു.ഇതോടെയാണ് സന്തോഷ് കുമാര്‍ ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മുംബൈ അടക്കമുള്ള ഭാഗങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മംഗളൂരു-കങ്കനഡി സ്വദേശിയാണ് യോഗിത.