കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ വന്‍തീപിടിത്തം;31 ആളുകള്‍ വെന്തുമരിച്ചു

fire

തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ വന്‍തീപിടിത്തം. 31 ആളുകള്‍ വെന്തുമരിച്ചു. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. നാല്‍പതിലധികം പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റു. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. പ്രായമായവരെ പരിചരിക്കുന്ന നഴ്‌സിംഗ് ഹോമും ആശുപത്രിയും ചേര്‍ന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന എത്തിയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്. പ്രായമായവരടക്കം നൂറോളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല.