സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാര്‍ട്‌നറായ രാകുല്‍ കൃഷ്ണയുമായി ഗണേഷ്‌കുമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. കൊട്ടാരക്കരയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ രാകുല്‍ കൃഷ്ണ ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചെന്നും വിവരങ്ങള്‍ ഉണ്ട്. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഗണേഷ്‌കുമാര്‍ തയാറായില്ല. പ്രശ്‌നം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃത്വം ഗണേഷ് കുമാര്‍ എംഎല്‍എയെ ഇടപെടുത്തിയിരിക്കുന്നത്. എന്‍എസ്എസിന്റെ കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്നു രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ്. ഇതുവഴി ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയുമായുള്ള ബന്ധമാണ് കൂടിക്കാഴ്ച്ചക്ക് വഴിതെളിച്ചത്.
ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ ഗണേഷ് കുമാര്‍ മധ്യസ്ഥനാകുന്നുവെന്ന് സൂചന
RELATED ARTICLES