അണുബാധയും പനിയും മാത്രമുള്ള കരുണാനിധിയുടെ നില അതീവഗുരുതരമെന്ന് വ്യാജപ്രചാരണം

karunanidhi

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. എന്നാൽ ഇത് വ്യാജ പ്രചാരണമാണ്. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചിപ്പിച്ച്‌ മെഡിക്കല്‍ ബുള്ളറ്റിനാണ് പുറത്തിറങ്ങിയിരിക്കുന്നത് . മൂത്രനാളിയില്‍ അണുബാധയും പനിയുമുണ്ടെന്നും അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു . ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്‍ കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്ക് മാറ്റുകയായിരുന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ ‌ബ​ന്ധു​ക്ക​ള​ട​ക്കം സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും ഇ​ട​വി​ട്ട് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.