Saturday, April 27, 2024
HomeKeralaശോഭനയോടൊപ്പം നില്‍ക്കുന്ന അനന്തനാരായണിയുടെ ചിത്രം വൈറലായി

ശോഭനയോടൊപ്പം നില്‍ക്കുന്ന അനന്തനാരായണിയുടെ ചിത്രം വൈറലായി

താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. ശോഭനയുടെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ താരം മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശോഭന മാധ്യമങ്ങളില്‍ നിറയുകയാണ്. മകളെയും എടുത്ത് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. അന്നത് വലിയ വാര്‍ത്തയായിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് ശോഭന പേര് നല്‍കിയത്. ഗുരുവായൂരില്‍ വച്ച് ചോറൂണും നടത്തി. പാപ്പരാസികളുടെ ഇടയിൽ നിന്നും പരമാവധി അകലം പാലിച്ചാണ് ശോഭന മകളെ വളര്‍ത്തുന്നത്. താരങ്ങളെപ്പോലെ തന്നെ മക്കളും പ്രശസ്തരാവാറുണ്ട്. താരങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവുമാണ്. ശോഭനയോടൊപ്പം നില്‍ക്കുന്ന അനന്തനാരായണിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏഴുവയസ്സുകാരിയായ അനന്തനാരായണിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്.

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് ശോഭന കേരളത്തില്‍ വരാറുണ്ട്. പ്രിയപ്പെട്ട അഭിനേത്രിയുടെ ഏറ്റവും പുതിയ ചിത്രം കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
അന്നത്തെ ആറു മാസക്കാരിയില്‍ നിന്നും ഏഴു വയസ്സുകാരിയായി മാറിയിരിക്കുകയാണ് അനന്തനാരായണിയിപ്പോൾ. ഗുരുവായൂരിലെ ചോറൂണ്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
ആരാണ് പകര്‍ത്തിയതെന്നോ എന്താണ് ചടങ്ങെന്നോ അറിയില്ലെങ്കിലും പ്രിയപ്പെട്ട അഭിനേത്രിയെയും മകളെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments