Friday, April 26, 2024
HomeKeralaനടനും മിമിക്രി താരവുമായ അബി അന്തരിച്ചു

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

നടനും മിമിക്രി താരവുമായ അബി(ഹബീബ് മുഹമ്മദ് 54) അന്തരിച്ചു. രക്തസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അന്ത്യം സംഭവിച്ചത്. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവതാരം ഷൈന്‍ നിഗം മകനാണ്. സുനിതയാണ് ഭാര്യ. അഹാന, അലീന എന്നിവരാണ് മറ്റു മക്കള്‍. ഖബറടക്കം ഇന്ന് വൈകുന്നേരം 6.30ന് മൂവാറ്റുപുഴ മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും.

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌സ് കുറയുന്ന രോഗമായിരുന്നു അബിക്ക്. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും രോഗം മൂലം വിട്ടുനില്‍ക്കുകയായിരുന്നു. മകനും യുവതാരവുമായ ഷൈന്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനായി വളര്‍ന്നുവരുന്നതിനിടെയാണ് അബിയുടെ അപ്രതീക്ഷിത വിയോഗം. അന്തരിച്ച അബിക്ക് ആദരാഞ്ജലികളുമായി സിനിമാലോകമെത്തി. നടന്‍ മമ്മുട്ടി, ദുല്‍ഖര്‍, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, കുഞ്ചാക്കോ ബോബന്‍, അജുവര്‍ഗ്ഗീസ്, സിദ്ധീഖ്, ആഷിഖ് അബു തുടങ്ങി സിനിമാമേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കലാഭവനിലും കൊച്ചിന്‍ സാഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച അബി മഴവില്‍ കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങി 50 ലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. അമിതാഭ് ബച്ചന് മലയാളത്തില്‍ ശബ്ദം നല്‍കിയിരുന്നതും അബിയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments