രാജ്യത്ത് മാധ്യമപ്രവർത്തകരുടെ കൊലപാതകം തുടർക്കഥയാകുന്നു. ഗൗരി ലങ്കേഷിനു ശേഷം മൂന്നു മാസത്തിനിടെ നാലാമതൊരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. കാൺപുരിലെ ബിൽഹോറിൽ നവീൻ ശ്രീവാസ്തവ എന്ന മാധ്യമപ്രവർത്തകനാണ് ഒടുവിൽ തോക്കിനിരയായത്.
വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ബൈക്കിലെത്തിയ അജ്ഞാതർ നവീനുനേരെ വെടിയുതിർക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറാണ് നവീന്‍. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.