ന​രേ​ന്ദ്ര മോ​ദി യ​ഥാ​ർ​ഥ ഹി​ന്ദു​വ​ല്ല – ക​പി​ൽ സി​ബ​ൽ

sibi kapil

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യ​ഥാ​ർ​ഥ ഹി​ന്ദു​വ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. യ​ഥാ​ർ​ഥ ഹി​ന്ദു എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും സ​ഹോ​ദ​രി സ​​ഹോദ​ര​ൻ​മാ​രാ​യി ക​രു​തു​ന്ന​വ​രാ​ണ്. മ​റ്റു​ള്ള​വ​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തൊ​ന്നും അ​വ​ർ ചെ​യ്യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. എ​വി​ടെ​യെ​ങ്കി​ലും അ​ക്ര​മം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ ഇ​വ​ർ പ്ര​തി​ക​രി​ക്കും. എ​ല്ലാ കാ​ര്യ​ങ്ങ​ളും രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കി​ല്ല. ക​ർ‌​ഷ​ക​രു​ടെ സ​മീ​പ​ത്തേ​ക്കു​പോ​കും. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി എ​ത്ര​ത​വ​ണ ക്ഷേ​ത്ര​ത്തി​ൽ പോ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം എ​ല്ലാ ദി​വ​സം രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ പോ​കാ​റു​ണ്ടോ? മോ​ദി ഹി​ന്ദു​മ​ത​ത്തെ ഉ​പേ​ക്ഷി​ച്ച് ഹി​ന്ദു​ത്വ​യെ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ക​പി​ൽ സി​ബ​ൽ ആ​രോ​പി​ച്ചു.