പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ ഹിന്ദുവല്ലെന്ന് കോൺഗ്രസ്. യഥാർഥ ഹിന്ദു എല്ലാ ഇന്ത്യക്കാരെയും സഹോദരി സഹോദരൻമാരായി കരുതുന്നവരാണ്. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്നതൊന്നും അവർ ചെയ്യില്ലെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. എവിടെയെങ്കിലും അക്രമം ഉണ്ടായാൽ ഉടൻതന്നെ ഇവർ പ്രതികരിക്കും. എല്ലാ കാര്യങ്ങളും രാഷ്ട്രീയ വത്കരിക്കില്ല. കർഷകരുടെ സമീപത്തേക്കുപോകും. അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്രതവണ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. അദ്ദേഹം എല്ലാ ദിവസം രാവിലെ ക്ഷേത്രത്തിൽ പോകാറുണ്ടോ? മോദി ഹിന്ദുമതത്തെ ഉപേക്ഷിച്ച് ഹിന്ദുത്വയെ സ്വീകരിച്ചിരിക്കുകയാണെന്നും കപിൽ സിബൽ ആരോപിച്ചു.
നരേന്ദ്ര മോദി യഥാർഥ ഹിന്ദുവല്ല – കപിൽ സിബൽ
RELATED ARTICLES