യുവതികൾക്കായി അയ്യപ്പക്ഷേത്രം നിർമിക്കുo-സുരേഷ് ഗോപി എംപി

suresh gopi
  • യുവതികൾക്കായി അയ്യപ്പക്ഷേത്രം നിർമിക്കുമെന്നു നടനും എംപിയുമായ സുരേഷ് ഗോപി. അതിനുള്ള ശ്രമത്തിലാണ്. ഇതിനു വേണ്ടി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹായം അഭ്യർഥിക്കും. അല്ലെങ്കിൽ വിഷയത്തിൽ സമാനമനസ്‌കരുമായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി. കൊളത്തൂർ അദ്വൈതാശ്രമത്തിന്‍റെ കീഴിലുള്ള ശ്രീശങ്കര വൃദ്ധസേവ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരേ ബിജെപി ഉൾപ്പടെയുള്ളവർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംപി കൂടിയായ സുരേഷ് ഗോപിയുടെ ഈ പുതിയ വാഗ്‌ദാനം.