വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; ദേശീയ വനിത കമ്മീഷന്‍ കേസിൽ കക്ഷിചേരുമെന്ന് സൂചന

നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ നടന്നത് ആത്മീയ ലൈംഗിക ചൂഷണമെന്ന് ദേശീയ വനിത കമ്മീഷന്‍. ആധ്യാത്മിക കേന്ദ്രങ്ങള്‍ ചൂഷണ കേന്ദ്രങ്ങളായി മാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. നേരത്തെ പീഡനത്തിനിരയായ വീട്ടമ്മയില്‍ നിന്നും അവരുടെ ഭര്‍ത്താവില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. ആധ്യാത്മിക കേന്ദ്രങ്ങള്‍ ചൂഷണ കേന്ദ്രങ്ങളാവുകയും വൈദികര്‍ പദവികള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തത് വഴി നടന്നത് ആത്മീയ ലൈംഗിക ചൂഷണമാണ്. കേസില്‍ ആവശ്യമെങ്കില്‍ ദേശീയ വനിത കമ്മീഷന്‍ കക്ഷി ചേരും. തിങ്കളാഴ്ച വൈദികരുടെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി പരിഗണിക്കാനിരിക്കെ ഹരജിയെ കോടതിയില്‍ എതിര്‍ക്കുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കിയതായി രേഖ ശര്‍മ പറഞ്ഞു. നേരത്തെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ പീഡനത്തിന് ഇരയായ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. ബലാത്സംഗമാണ് നടന്നതെന്ന മൊഴി വീട്ടമ്മ വനിത കമ്മീഷന് മുന്‍പിലും ആവര്‍ത്തിച്ചു.