Friday, April 26, 2024
HomeInternationalമരണാനന്തര ചടങ്ങിൽ സംബന്ധിച്ച്​ മടങ്ങുന്നവർക്കു നേരെ സ്​ഫോടന പരമ്പര; ​ 20 പേർ കൊല്ലപ്പെട്ടു

മരണാനന്തര ചടങ്ങിൽ സംബന്ധിച്ച്​ മടങ്ങുന്നവർക്കു നേരെ സ്​ഫോടന പരമ്പര; ​ 20 പേർ കൊല്ലപ്പെട്ടു

മരണാനന്തര ചടങ്ങിൽ സംബന്ധിച്ച്​ മടങ്ങുന്നവർക്കു നേരെ സ്​ഫോടന പരമ്പര. ചുരുങ്ങിയത്​ 20 പേർ ദാരുണമായി കൊല്ലപ്പെട്ടു. കാബൂളിലാണ് സ്ഫോടനം നടന്നത്. 35 പേർക്ക്​ പരിക്കേറ്റു. സരായ്​ ശമാലി മേഖലയിൽ സെനറ്റർ മുഹമ്മദ്​ അലാം ഇസ്​ദ്യാരുടെ മക​ന്റെ മരണാനന്തര ചടങ്ങിൽ പ​ങ്കെടുത്തവർക്കു നേരെയാണ്​ മൂന്നുതവണ സ്​ഫോടനമുണ്ടായത്​.

ചടങ്ങിൽ സർക്കാറിലെ ഉന്നതതല ഉദ്യോഗസ്​ഥരും പങ്കെടുത്തിരുന്നു. സർക്കാർ ചീഫ്​ എക്​സിക്യൂട്ടിവ്​ അബ്​ദുല്ല അബ്​ദുല്ല സ്​ഫോടനത്തിൽനിന്ന്​ രക്ഷപ്പെട്ടു. അടിക്കടി സ്​ഫോടനങ്ങളുണ്ടാകുന്നതി​ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത്​ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പ്രകടനം നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ്​ സെനറ്ററുടെ മകൻ മരിച്ചത്​. സംഭവത്തിൽ നാലുപേരാണ്​ മരിച്ചത്​. ബുധനാഴ്​ച കാബൂളിലുണ്ടായ സ്​ഫോടനത്തിൽ 90 പേരുടെ ജീവനാണ്​ പൊലിഞ്ഞത്​. സ്​ഫോടനത്തിനു പിന്നിൽ ആരാ​ണെന്ന്​ വ്യക്തമായിട്ടില്ല.

വെള്ളിയാഴ്​ച നടന്ന പ്രതിഷേധപ്രകടനങ്ങൾ ആവർത്തിക്കാതിരിക്കാൻ കാബൂൾ നഗരത്തിൽ വൻ പൊലീസ്​ സന്നാഹം പട്രോളിങ്​ നടത്തിയിരുന്നു. ആളുകൾ കൂടിനിൽക്കുന്നതു തടയാൻ റോഡുകൾ അടക്കുകയും ചെയ്​തു. തീ​വ്രവാദ ആക്രമണം ഒഴിവാക്കാൻ ആളുകൾ സംഘംചേരുന്നത്​ ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അടിക്കടി സ്​ഫോടനങ്ങൾ ഉണ്ടാകുന്നത്​ വൻ സുരക്ഷവീഴ്​ചയാണെന്നും സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments