രാ​ജ്യ​ത്ത് ആ​ർ​എ​സ്എ​സ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍….. വി​വാ​ദ പ്ര​സ്താ​വ​ന​യുമായി യോ​ഗി ആ​ദി​ത്യ​നാ​ഥ്

Adhithyanath

രാ​ജ്യ​ത്ത് ആ​ർ​എ​സ്എ​സ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ബം​ഗാ​ളും പ​ഞ്ചാ​ബും കാ​ശ്‍മീ​രും പാ​ക്കി​സ്ഥാ​നി​ലാ​കു​മായി​രു​ന്നെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. യു​പി നി​യ​മ​സ​ഭ​യി​ലാ​ണ് ആ​ദി​ത്യ​നാ​ഥി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യു​ണ്ടാ​യ​ത്. ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി ച​ര്‍​ച്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള യു​പി സ​ർ​ക്കാ​ർ ഗം​ഗ​യു​ടെ​യും പ​ശു​വി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​നു മാ​ത്ര​മാ​ണ് മു​ൻ‌​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ‌​ശ​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ആ​ര്‍​എ​സ്എ​സ് കേ​വ​ലം ഒ​രു സം​ഘ​ട​ന മാ​ത്ര​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടാ​ത്ത ആ​ര്‍​എ​സ്എ​സ് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​ത് തെ​റ്റാ​ണ്. സ​ര്‍​ക്കാ​രി​ല്‍​നി​ന്നും ഒ​രു സ​ഹാ​യ​വും സ്വീ​ക​രി​ക്കാ​ത്ത സം​ഘ​ട​ന​യാ​ണ് ആ​ര്‍​എ​സ്എ​സെ​ന്നും യോ​ഗി പ​റ​ഞ്ഞു. 64,000ത്തി​ല്‍ പ​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് ആ​ര്‍​എ​സ്എ​സ്. ഈ ​സം​ഘ​ട​ന ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ വ​ന്ദേ​മാ​ത​രം പാ​ടു​ന്ന​ത് ജ​ന​ങ്ങ​ള്‍ മ​റ​ന്നു പോ​കു​മാ​യി​രു​ന്നു. പ​ശു​വി​നെ​ക്കു​റി​ച്ചും ഗം​ഗാ​ന​ദി​യെ​ക്കു​റി​ച്ചും നി​യ​മ​സ​ഭ​യി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്നും യോ​ഗി ചോ​ദി​ച്ചു.