തുര്‍ക്കിയിലെ ഒര്‍ട്ടകോയ് ജില്ലയിലെ ഒരു നൈറ്റ് ക്ലബില്‍ ആയുധധാരി നടത്തിയ വെടിവെയ്‌പിൽ നിരവധി പേര്‍ മരിച്ചു. നൈറ്റ് ക്ലബില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെയാണ് അക്രമം.ഒരു മാസത്തിനിടെ തുര്‍ക്കിയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമമാണിത്. ഡിസംബര്‍ 11 ന് ഫുട്ബോള്‍ സ്റ്റേഡിയത്തിനു സമീപം നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ 29 പേര്‍ മരിക്കുകയും 166 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൈറ്റ് ക്ലബില്‍ ആരാണ് അക്രമം നടത്തിയതെന്ന് പറയുന്നില്ലെങ്കിലും ഇത് തീവ്രവാദി ആക്രമണമാണെന്ന് സിറ്റി ഗവര്‍ണര്‍ വാസിപ് സാഹിന്‍ പറഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്.അക്രമത്തില്‍ 35 പേരെങ്കിലും മരിച്ചതായും 40 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു. സംഭവം നടക്കുമ്ബോള്‍ നൂറ് കണക്കിനാളുകള്‍ ക്ലബ്ബിലുണ്ടായിരുന്നു. ഭീകരാക്രമണം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ നഗരത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 17,000പോലീസുകാരെ വിന്യസിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സംഭവത്തെ കുറിച്ച് അപലപിച്ചു , കൂടാതെ തുര്‍ക്കിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ന്യൂ ഇയര്‍ ആഘോഷത്തിനിടെ നൈറ്റ് ക്ലബില്‍ വെടി വെയ്പ്പ്
RELATED ARTICLES