ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ‘സ്കോർപിയോൺ’ ഗോളിനു സമാനമായ ഗോൾ ഒരാഴ്ച പിന്നിടും മുൻപെ ആവർത്തിച്ചത് ആർസനൽ താരം ഒളിവർ ജിരൂദ്. പതിനേഴാമത്തെ മിനിറ്റിലായിരുന്നു ക്രിസ്റ്റൽ പാലസിനെതിരായ മൽസരത്തിൽ ജിരൂദിന്റെ അൽഭുതഗോൾ. അലക്സിസ് സാഞ്ചെസിന്റെ ക്രോസ് ഡിഫൻഡർമാർക്കിടയിൽ തിരിഞ്ഞു നിൽക്കുകയായിരുന്ന ജിരൂദ് പുറം കാൽ കൊണ്ട് ഷോട്ടടിച്ചു പന്ത് വലയിൽ വീഴ്ത്തി. മൽസരത്തിൽ ആർസനൽ ക്രിസ്റ്റൽ പാലസിനെ 2–0നു തോൽപിച്ചു.