നീണ്ട 33 മാസത്തെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ച് ബി.സി.സി.ഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിനായി സൗരവ് ഗാംഗുലി മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്തെത്തി.
സെക്രട്ടറിയായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജയ് ഷായും വൈസ് പ്രസിഡന്റായി ഉത്തരാഖണ്ഡില്‍നിന്നുള്ള മാഹിം വര്‍മയും ചുമതലയേറ്റു. ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ അനുരാഗ് താക്കൂറിെന്റ ഇളയ സഹോദരന് അരുണ്‍ ധമാല്‍ ട്രഷററാകും.
േദശീയ ക്രിക്കറ്റ് ടീം മുന്‍ നായകനായിരുന്ന സൗരവ് ഗാംഗുലിക്ക് പക്ഷേ, 10 മാസം മാത്രമേ പദവിയില്‍ തുടരാനാകൂ. പുതിയ ഭരണഘടന ചട്ട പ്രകാരം അടുത്ത വര്‍ഷം ജൂലൈ അവസാനത്തോടെ സൗരവ് പദവിയൊഴിയണം.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്ന ഗാംഗുലിക്ക് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അധ്യക്ഷ പദവിയില്‍ കൂടുതല്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ