ജവഹര്‍ ലാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവുകള്‍ കണ്ടെത്താനാകാതെ പോലീസ്. രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്ത പോലീസ് തെളിവുകള്‍ക്കായി നെട്ടോട്ടമോടിയെങ്കിലും കണ്ടെത്താനായില്ല.
കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കുറ്റം തെളിയിക്കാന്‍ നാല്പതോളം വീഡിയോകള്‍ പോലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിനാസ്പദമായ സംഭവം നടന്ന റാലിയില്‍ പുറമേ നിന്നുള്ള ഒന്‍പത് പേരാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. കനയ്യ കുമാര്‍ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് വ്യക്തമായതോടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ തടഞ്ഞില്ലെന്ന കുറ്റമാണിപ്പോള്‍ പോലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെ എന്‍ യു ക്യാമ്പസില്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷീകത്തോടനുബന്ധിച്ച് റാലി നടന്നത്. നൂറ്റി നാല്പതോളം പേര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ഈ റാലിയില്‍ കനയ്യ കുമാര്‍ പങ്കെടുത്തിരുന്നോ എന്ന് കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.