Monday, May 6, 2024
HomeNationalഎൽപിജി സിലിണ്ടറിന്റെ വില 48.50 രൂപ വർദ്ധിച്ചു

എൽപിജി സിലിണ്ടറിന്റെ വില 48.50 രൂപ വർദ്ധിച്ചു

ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 48.50 രൂപ കൂട്ടി 688 രൂപയാണ് പുതുക്കിയ വില. വാണിജ്യ സിലിണ്ടറിന് 77.50 രൂപ കൂട്ടി 1229.50 രൂപയുമായി. സബ്സിഡിയുള്ളവർക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. ദിവസേനെയുണ്ടാകുന്ന ഇന്ധനവില വർധനയ്ക്കിടെയാണ് പാചകവാതകത്തിനും വില വർധിക്കുന്നത്.ആഗോള വിപണിയിൽ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവാതകത്തിന്റെ വില ഉയർന്നിരിക്കുന്നത്. സബ്സിഡി അക്കൗണ്ടിൽ എത്തുന്നതിനാൽ 497.84 രൂപയായിട്ടാണ് കേരളത്തിൽ വില വർധിക്കുന്നത്. സബ്സിഡിയുള്ള സിലിൻഡറിന് ഡൽഹിയിൽ 493.55, കൊൽക്കത്തയിൽ 496.65, മുംബൈയിൽ 491.31, ചെന്നൈയിൽ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments