ഭിന്നലിംഗക്കാര്‍ സ്ത്രീകളെ പോലെ സാരി ധരിക്കരുത് : കേന്ദ്രമന്ത്രി രാംദാസ്

transgender

ഭിന്നലിംഗക്കാര്‍ സ്ത്രീകളെ പോലെ സാരി ധരിക്കരുതെന്നും അവര്‍ ധരിക്കേണ്ടത് പുരുഷന്മാരുടെ വസ്ത്രമാണെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. ഭിന്നലിംഗ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇത്തരമൊരു വിചിത്ര നിര്‍ദേശം കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ‘അവര്‍ സ്ത്രീയും പുരുഷനുമല്ല, അതുകൊണ്ടു തന്നെ അവര്‍ സാരി ധരിക്കരുത്’-ഇതായിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്താന്‍ മന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ‘താന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ലെന്നും തനിക്ക് തോന്നിയത് പറഞ്ഞുവെക്കുന്നു’ എന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ ഒരു സ്വതന്ത്ര വ്യക്തിത്വം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞതും ഇതേ മന്ത്രി തന്നെയായിരുന്നു.